Skip to main content
NEW DELHI

പാക് അധീന കാശ്മീരും ഗില്‍ഗിത്തും പാകിസ്ഥാന്‍ അനധികൃത്യമായാണ് കൈവശം വച്ചിരിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സ്വന്തം പൌരന്‍മാര്‍ക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പാകിസ്ഥാന്‍ ശ്രദ്ധചെലുത്തണ‌മെന്നും ലഡാക്ക് സന്ദര്‍ശനത്തിനിടെ രാജ്നാഥ് സിങ് പറഞ്ഞു. ജമ്മുകാശ്മീരില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗം യൂസഫ് തരിഗാമിയെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് സന്ദര്‍ശിക്കും.

ജമ്മു കശ്മീരീന്‍റെ പ്രത്യേക പദവി റദ്ദാക്കായതിന് ശേഷം ആദ്യമായാണ് രാജ്നാഥ് സിങ് ലഡാക്കിലെത്തുന്നത്. ലഡാക്കിലെ വികസനത്തിനായി ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കേണ്ടത് ആവശ്യമായിരുന്നുവെന്ന് രാജ്നാഥ് സിങ് പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാക് അധീന കാശ്മീരും ഗില്‍ഗിത്തും പാകിസ്ഥാന്‍ അനധികൃത്യമായാണ് കൈവശം വച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീരിന് മേല്‍ പാകിസ്ഥാന് യാതൊരു അവകാശവും ഇല്ലെന്നും രാജ്നാഥ്സിങ് പറഞ്ഞു.

കോടതി വിധിയുടെ പശ്ചാലത്തില്‍ സീതാറാം യെച്ചൂരി ഇന്ന് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കും. തിരികെ ഡല്‍ഹിയില്‍ എത്തിയ ശേഷം യൂസഫ് തരിഗാമിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് യെച്ചൂരി സുപ്രീംകോടതിയില്‍ സത്യവാങ് മൂലം നല്‍കും.