ആമി മിമിക്രിയല്ല; വിദ്യാ ബാലനായിരുന്നെങ്കില്‍ സിനിമ വിജയിക്കില്ലായിരുന്നു: കമല്‍

Glint staff
Tue, 13-02-2018 03:52:09 PM ;

 aami-kamal-vidya

വിദ്യാ ബാലന്‍ ആയിരുന്നു ആമിയില്‍ കമലാ സുരയ്യയെ അവതരിപ്പിച്ചതെങ്കില്‍ സിനിമ വിജയിക്കില്ലായിരുന്നുവെന്ന് സംവിധായകന്‍ കമല്‍. ആമി സിനിമ ഒരു മിമിക്രിയല്ലെന്നും കമല്‍ പറഞ്ഞു. കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'ആമിയും മലയാള ജീവചരിത്ര സിനിമകളും' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

മൂന്ന് വര്‍ഷത്തിലധികം മാധവിക്കുട്ടിയെക്കുറിച്ച് പഠിച്ച കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ആമി നിര്‍മ്മിച്ചത്. മാധവിക്കുട്ടിയുടെ ആത്മകഥയായ 'എന്റെ കഥ' മാത്രമല്ല അവരുടെ സ്വകാര്യ ജീവിതവും ചിത്രത്തിലുണ്ട്. ആമിയുടെ ദിവ്യ പ്രഭയില്‍ തിരസ്‌ക്കരിക്കപ്പെട്ട മാധവദാസിനെകുറിച്ച് വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും കമല്‍ വ്യക്തമാക്കി.

 

Tags: