Skip to main content

സംസ്ഥാനത്തെ വാഹന ഫാന്‍സി നമ്പര്‍ പ്രേമികള്‍ക്ക് മോട്ടോര്‍വാഹന വകുപ്പിന്റെ വക പണി വരുന്നു. ഒന്നുമുതല്‍ 999 വരെയുള്ള നമ്പറുകളുടെ ഇടതുഭാഗത്ത് ഇനിമുതല്‍ പൂജ്യം ഉപയോഗിക്കണമെന്ന നിയമം വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങിനെ വന്നാല്‍ ഫാന്‍സി നമ്പര്‍ ശ്രേണിയിലെ സൂപ്പര്‍ നമ്പറായ ഒന്ന് ഇനിമുതല്‍ 0001 എന്ന് എഴുതേണ്ടിവരും, പതിനൊന്നാണെങ്കില്‍ 0011 എന്നും.

 

ദേശീയ സംവിധാനമായ 'വാഹനി'ലേക്ക് സംസ്ഥാനത്തെ വാഹന രജിസ്ട്രേഷന്‍ മാറുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഡിസംബര്‍ മുതല്‍ ഈ രീതി പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.