പി.സി ജോര്‍ജ് എന്‍.ഡി.എയില്‍ ചേര്‍ന്നു

Glint Staff
Wed, 10-04-2019 05:18:01 PM ;
Pathanamthitta

 pc-george-sreedharanpillai.

പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി എന്‍.ഡി.എയില്‍ ചേര്‍ന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയും പി.സി.ജോര്‍ജും പത്തനംതിട്ടയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മുന്നണി പ്രവേശം പ്രഖ്യപിച്ചത്. നേരത്തെ പി.സി ജോര്‍ജ്  പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും പക്ഷേ ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്നാണ് പറഞ്ഞിരുന്നത്. ഈ നിലപാടില്‍ നിന്നാണ് ജോര്‍ജ് ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നത്.

 

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ 75,000 വോട്ടിന് വിജയിക്കുമെന്നും തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നീ മണ്ഡലങ്ങള്‍  എന്‍.ഡി.എ  പിടിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

 

 

Tags: