Sriharikota
ബഹിരാകാശ രംഗത്ത് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഐ.എസ്.ആര്‍.ഒ. ഇന്ത്യയുടേതുള്‍പ്പെടെ 29 ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. പി.എസ്.എല്‍.വി. സി-45 റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ പ്രധാനി ഇന്ത്യയുടെ എമിസാറ്റാണ്. പ്രതിരോധരംഗത്തെ ഗവേഷണത്തിനും നിരീക്ഷണത്തിനും സഹായകമാകുന്ന ഉപഗ്രഹമാണ് എമിസാറ്റ്.
അമേരിക്കയില്‍ നിന്നുള്ള 20 ഉപഗ്രഹങ്ങള്‍ ലിത്വാനിയയില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങള്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ഉപഗ്രഹം എന്നിവയാണ് എമിസാറ്റിനെ കൂടാതെ ദൗത്യത്തിലുണ്ടായിരുന്നത്.ഉപഗ്രഹങ്ങളെ ആദ്യമായി ഒരേ സമയം മൂന്ന് വ്യത്യസ്ത ഭ്രമണപഥത്തിലെത്തിച്ചന്നതാണ് ദൗത്യത്തിന്റെ പ്രധാന പ്രത്യേകത.