Skip to main content
ന്യൂഡല്‍ഹി

കൊല്ലം നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ സാക്ഷി നല്‍കാന്‍ ഇന്ത്യയിലേക്ക്‌ വരില്ലെന്ന് ഇറ്റാലിയന്‍ നാവികര്‍ അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ ആവശ്യമാണ്‌ നാവികര്‍ തള്ളിയത്. ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിയിലെ നാലു നാവികരാണ് വിചാരണക്കായി ഇന്ത്യയിലെത്തില്ലെന്നു അറിയിച്ചത്.

 

വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴി നല്‍കാന്‍ ഒരുക്കമാണെന്നും അതിനു തയ്യാറായില്ലെങ്കില്‍ അന്വേഷണ ഏജന്‍സി ഇറ്റലിയില്‍ വന്ന് ചോദ്യംചെയ്താല്‍ മതിയെന്നും അല്ലെങ്കില്‍ ചോദ്യാവലി അയച്ചുതന്നാല്‍ മതിയെന്നും നാവികര്‍ അറിയിച്ചിട്ടുണ്ട്.

 

അതേസമയം ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഐ.എന്‍.എ. തയ്യാറായിട്ടില്ല എന്നാണു സൂചന. കേസുമായി ബന്ധപ്പെട്ടുണ്ടാക്കിയ കരാര്‍ പ്രകാരം ഇന്ത്യയുമായി സഹകരിക്കാന്‍ ഇറ്റലി ബാധ്യസ്ഥരാണെന്ന് ഐ.എന്‍.എ വ്യക്തമാക്കി.

 

2012 ഫെബ്രുവരി 15-നാണ് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു രണ്ടു മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്.