Skip to main content

തിരുവനന്തപുരം: സംസ്ഥാന ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 81.34 ശതമാനം വിജയം. തിങ്കളാഴ്ച ഉച്ചക്ക് ബുധനാഴ്ച ഉച്ചക്ക് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബാണ് ഫലം പ്രഖ്യാപിച്ചത്. 5132 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചു. 42 സ്കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി.

 

എറണാകുളം ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍. കുറവ് പത്തനംതിട്ടയിലും. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 31.56 ആണ് വിജയശതമാനം.

 

വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ 90.32 ശതമാനം പേര്‍ വിജയിച്ചു.