മുന്‍ കേന്ദ്രമന്ത്രിയും എം കരുണാനിധിയുടെ മകനുമായ എം.കെ അഴഗിരിയെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഡി.എം.കെ (ദ്രാവിഡ മുന്നേറ്റ കഴകം)യില്‍ നിന്നു പുറത്താക്കി
പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് അഴഗിരിയുടെ സഹോദരനും ഡി.എം.കെയുടെ മറ്റൊരു നേതാവുമായ എം.കെ സ്റ്റാലിനും, എം.കെ അഴഗിരിയും തമ്മില്‍ വളരെ കാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ പുറത്താക്കലിലൂടെ തന്‍റെ പിന്‍ഗാമിയായി സ്റ്റാലിനെ അവരോധിക്കുകയാണ് കരുണാനിധി ചെയ്തിരികുന്നത്. സ്റ്റാലിനുമായി ഉണ്ടായ അഭിപ്രായവ്യത്യാസമാണ് ഇപ്പോഴത്തെ നടപടിയ്ക്ക് കാരണം.
2010 മുതല്‍ അഴഗിരി കരുണാനിധിയുമായി സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല. തമിഴ്നാട്ടിലെ മധുരാജ് ഭാഗത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ സമ്മതാണ് അഴഗിരി. ഇവിടുത്തെ പ്രാദേശിക പാര്‍ട്ടിയായ, നടന്‍ വിജയകാന്ത് നേതൃത്വം നല്‍കുന്ന ഡി.എം.ഡി.കെ(ദേശിയ മുര്‍പോക്ക് ദ്രാവിഡ കഴകം) യുമായി സഖ്യത്തിന് തുനിഞ്ഞ ഡി.എം.കെക്ക് എതിരെ അഴഗിരി രൂക്ഷ വിമര്‍ശമുയര്‍ത്തിയതാണ് അദ്ദേഹത്തിനെതിരെയുള്ള ഈ നടപടിക്ക് കാരണം.