കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കുന്നതിനെതിരെ യൂറോപ്യന്‍ യൂണിയന്‍ (ഇ.യു). കേസ് സൂക്ഷ്മമായി പിന്തുടരുകയാണെന്ന് ഇ.യു അറിയിച്ചു. ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിര്‍ത്തിവെക്കണമെന്ന് ഇറ്റലിയില്‍ നിന്നുള്ള ഇ.യു കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറ്റലിയും ഇന്ത്യയുമായുള്ള ബന്ധം നല്ല നിലയില്‍ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി കാതറിന്‍ ആഷ്ടന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
കടല്‍ക്കൊല കേസ് അന്വേഷിച്ച എന്‍.ഐ.എ സംഘം നാവികര്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം തയാറാക്കിയിരുന്നു. പ്രോസിക്യൂഷന്‍ അനുമതിക്കായി റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിരിക്കുകയാണ്. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിട്ടില്ല.