കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കൊലക്കുറ്റം ചുമത്തും. കേസില്‍ കേരള പൊലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് എന്‍.ഐ.എ ശരിവെച്ചു. മത്സ്യ തൊഴിലാളികള്‍ക്കെതിരെ വെടിയുതിര്‍ത്തത് അബദ്ധമായി കണക്കാക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ അനുമതിക്കായി ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി.
ആസൂത്രിത കൊലപാതകമല്ലെന്നും കൈയബദ്ധമായി കണക്കാക്കണമെന്നുമുള്ള നാവികരുടെ വാദം എന്‍.ഐ.എ തള്ളി. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് നാവികര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ പ്രോസിക്യൂഷന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമാണ്. ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയാല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. 2012 ഫെബ്രുവരി 15-നാണ് ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ നീണ്ടകരയ്ക്ക് സമീപം കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്നത്. പ്രതികളായ സാല്‍വത്തോറെ ജിറോണ്‍, മാസിമിലിയാനോ ലാത്തോര്‍ എന്നിവര്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ കഴിയുകയാണ്