ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ച് വിക്ഷേപിക്കുന്ന ജി.എസ്.എല്‍.വി ഡി-5ന്‍റെ വിക്ഷേപണം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവച്ചു. തിങ്കളാഴ്ച വൈകിട്ട് 4.50നായിരുന്നു വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിക്ഷേപണത്തിനു ഒരു മണിക്കൂർ 20 മിനിട്ട് ഉള്ളപ്പോഴാണ് കൗണ്ട്ഡൗൺ നിർത്തിയത്.
ക്രയോജനിക് എഞ്ചിനിലെ ഇന്ധനചോർച്ചയാണ് വിക്ഷേപണം മാറ്റിവയ്ക്കാൻ കാരണമെന്നു ഐ.എസ്.ആർ.ഒ ചെയർമാൻ കെ.രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജി.എസ്.എൽ.വി-ഡി 5 റോക്കറ്റിൽ വാർത്താ വിനിമയ ഉപഗ്രഹമായ ജി സാറ്റ്-14 ആണ് ഭ്രമണപഥത്തിലത്തെിക്കേണ്ടിയിരുന്നത്. വിക്ഷേപണം നടത്തുന്നതിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിയത് ഞായറാഴ്ചയായിരുന്നു.
ജി.എസ്.എല്‍.വിയില്‍ നിറച്ചിരുന്ന ഇന്ധനം നീക്കം ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മുന്പ് ഏഴു തവണ ജി.എസ്.എല്‍.വിഉപയോഗിച്ച് വിക്ഷേപണം നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും രണ്ടു തവണ മാത്രമാണ് വിജയിച്ചത്.