Skip to main content

ലജ്ജിപ്പിക്കുന്ന സംസ്ഥാന സർക്കാർ

 

നേതൃത്വത്തിന്റെ പ്രാഥമിക ലക്ഷണമാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നത് .ഒരു വകുപ്പ് മന്ത്രി തൻറെ വകുപ്പിന്റെ കീഴിൽ നടക്കുന്ന എല്ലാ സംഗതികളുടെയും നിയന്ത്രണം ഉള്ള വ്യക്തിയാണ് .നിയന്ത്രണം എന്ന പ്രയോഗത്തിൽ അടങ്ങിയിരിക്കുന്നത് ആ വകുപ്പിൽ നടക്കുന്ന ചെറു അനക്കങ്ങൾ ളുടെ പോലും ഉത്തരവാദി മന്ത്രിയാണ് എന്നുള്ളതാണ് .കാരണം ആ രീതിയിലേക്ക് ആ സംവിധാനത്തെ ചലനാത്മകമാക്കാനും ഉത്തരവാദിത്വമുള്ളതാക്കാനും ഉള്ള അധികാരവും സാധ്യതയും മന്ത്രിയിൽ നിക്ഷിപ്തമാണ്.

        ലജ്ജാകരം എന്ന് പറയട്ടെ ഒന്നാം പിണറായി വിജയൻ സർക്കാരിൻറെ  കാലം മുതൽ കണ്ടുവരുന്നത്, പ്രതിരോധിക്കാൻ കഴിയാത്ത ആരോപണം ഉയരുമ്പോൾ അത് ഉദ്യോഗസ്ഥരുടെ മേൽ കെട്ടിവച്ച് രാഷ്ട്രീയ നേതൃത്വം ഒഴിഞ്ഞുമാറുന്ന  കാഴ്ച. ഇത് മൂന്നു കാര്യങ്ങളെ ഉച്ചത്തിൽ പ്രഖ്യാപിക്കുന്നു .ഒന്ന്, നേതൃത്വപാടവം എന്താണ് എന്ന് അറിയില്ല .രണ്ട്, ഭരണം എങ്ങനെയെന്ന് വശമില്ല .മൂന്ന്,നഗ്നമായ അഴിമതിയിൽ ഏർപ്പെട്ടു എന്നുള്ളതിന്റെ പരോക്ഷമായ സമ്മതവും.

        കേരളത്തിൽ ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്നവർക്ക് ഏത് വിധത്തിലുള്ള  അഴിമതിയിലും പരസ്യമായി ഏർപ്പെടാം. രണ്ടോ മൂന്നോ ദിവസം ചാനലുകൾ ചർച്ച ചെയ്യും .പത്രങ്ങളിലും വരും .അതുകഴിഞ്ഞ് അടുത്ത വിഷയം വരുമ്പോൾ മുൻപത്തേത് മറക്കും. അടുപ്പിച്ചുള്ള മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും പാർട്ടി നേതൃത്വത്തിന്റെയും  നിഷേധവും കൂടി ആകുമ്പോൾ ആ വിഷയം അവസാനിക്കുന്നു .

      ഇപ്പോൾ സാധാരണ ജനങ്ങൾക്ക് സർക്കാരിൻറെ അഴിമതിയെ കുറിച്ചുള്ള വാർത്തകൾ കാണുമ്പോഴോ വായിക്കുമ്പോഴും പ്രത്യേകിച്ച് വികാരം ഒന്നും തോന്നാത്ത അവസ്ഥയിലേക്കും എത്തിക്കഴിഞ്ഞിരിക്കുന്നു.   ഇപ്പറഞ്ഞതിന്റെ  ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ സർക്കാരിനെതിരെ ഉയർന്നിരിക്കുന്ന ബാർകോഴ ആരോപണം. ടൂറിസം ഡയറക്ടർ വിളിച്ച് മീറ്റിങ്ങിനെ കുറിച്ച് മന്ത്രിമാർ ഒന്നു അറിഞ്ഞിട്ടില്ല.എല്ലാം ഉദ്യോഗസ്ഥരുടെ ഏർപ്പാട്.ഇതിനിടയ്ക്ക് തമാശയും നടക്കുന്നുണ്ട്.തങ്ങൾക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ എക്സൈസ് മന്ത്രി പരാതിക്കാരനായി ക്രൈംബ്രാഞ്ചിനെയും സമീപിച്ചിരിക്കുന്നു