Skip to main content

പതിനാലാമത്‌ നിയമസഭയുടെ ആദ്യ സമ്മേളനത്തിന്‌ വ്യാഴാഴ്ച തുടക്കമായി. അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് സമ്മേളനം തുടങ്ങിയത്. ഇംഗ്ലീഷ്‌ അക്ഷരമാലാ ക്രമത്തിലാണ്‌ അംഗങ്ങളെ സത്യപ്രതിജ്‌ഞയ്‌ക്ക് വിളിക്കുന്നത്‌. പ്രൊടേം സ്‌പീക്കര്‍ എസ്‌.ശര്‍മ്മയ്‌ക്ക് മുമ്പാകെയാണ്‌ എം.എല്‍.എമാര്‍ സത്യപ്രതിജ്‌ഞ ചെയ്തത്.

 

അക്ഷരമാലാ ക്രമത്തില്‍ ആയിരുന്നു സത്യപ്രതിജ്ഞ. വള്ളിക്കുന്നില്‍ നിന്നുള്ള പി. അബ്ദുല്‍ ഹമീദ്‌ ആണ്‌ ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌തത്‌. മഞ്ചേശ്വരം എം.എല്‍.എ അബ്ദും റസാഖ്‌ കന്നഡയിലും ദേവികുളം എം.എൽ.എ എസ്​ രാജേന്ദ്രൻ തമിഴിലും സത്യപ്രതിജ്ഞ ചെയ്തു. ഹൈബി ഈഡനും കെ. മുരളീധരനും ഇംഗ്ലീഷിലാണ്​ സത്യപ്രതിജ്ഞ ചെയ്​തത്​.

 

അംഗങ്ങള്‍ ദൈവനാമത്തിലോ സഗൗരവമോ പ്രതിജ്ഞ ചെയ്തപ്പോള്‍ പൂഞ്ഞാറില്‍ നിന്നുള്ള പി.സി ജോര്‍ജ്‌ സഗൗരവം ദൈവനാമത്തില്‍ പ്രതിജ്ഞയെടുത്തു.