Skip to main content

 

താരദമ്പതികളായ ദിലീപും മഞ്ജുവാര്യരും വിവാഹമോചനം തേടി കുടുംബകോടതിയെ സമീപിച്ചതിന് പിന്നാലെ തനിക്ക് ദിലീപില്‍ നിന്ന് ജീവനാംശം ആവശ്യമില്ലെന്ന് അറിയിക്കാന്‍ മഞ്ജുവാര്യര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. ഇരുവരും ഒരുമിച്ച് ജീവിച്ച 14 വര്‍ഷത്തിനിടെ  സമ്പാദിച്ച 80 കോടിയുടെ സ്വത്ത് ദിലീപിന് വിട്ടു കൊടുക്കാനാണ് മഞ്ജുവിന്റെ തീരുമാനം.

 

വിവാഹമോചന കേസ് പരിഗണിക്കുന്ന ജൂലായ് 23 ന് തനിക്ക് ദിലീപില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് മഞ്ജു കോടതിയെ അറിയിക്കും. മാധ്യമങ്ങളുടെ വേട്ടയാടാല്‍ ഒഴിവാക്കാന്‍ രഹസ്യ വിചാരണ വേണമെന്ന് ദിലീപ് മുന്‍പ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ അഞ്ചിനാണ് ദിലീപ് വിവാഹമോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയെ സമീപിച്ചത്.