തിരുവനന്തപുരം
സംസ്ഥാനത്ത് നിലവാരമില്ലാത്ത 418 ബാറുകള്‍ അടച്ചിട്ടിരിക്കുന്നത് മദ്യ ഉപഭോഗത്തില്‍ കുറവ് വരുത്തിയിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു. മെയ് മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏഴു ലക്ഷം ലിറ്റര്‍ അധികം മദ്യം വില്‍പ്പന നടന്നതായി മന്ത്രി ബുധനാഴ്ച നിയമസഭയെ അറിയിച്ചു.
ബെവ്റിജസ് കോര്‍പ്പറേഷന്റെ വില്‍പ്പനയില്‍ 200 കോടി രൂപയുടെ വര്‍ധന ഉണ്ടായതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്പൂര്‍ണ്ണ മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ബാറുകള്‍ അടച്ചത് മൂലം സമൂഹത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടായതായി കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന് അഭിപ്രായപ്പെട്ടിരുന്നു.
