Skip to main content

ഡോക്ടർമാരുടെ സംഘടനാ നേതൃത്വം പക്വത പ്രകടിപ്പിക്കണം

ഡോക്ടർമാരും സമൂഹത്തിൻ്റെ ഭാഗമാണെന്നും ,തങ്ങൾക്കു സമൂഹത്തിനോടുള്ള ഉത്തരവാദിത്വം അവിതർക്കിതമായ രീതിയിൽ  ബോധ്യപ്പെടുന്ന വിധം പ്രവർത്തിക്കേണ്ടതിൻ്റെയും ചുമതലയിലേക്ക് സംഘടന ഉയരണം ഡോക്ടർ വന്ദനയുടെ കൊലപാതകത്തിനുശേഷം വേദനയും രോഷവും പൂണ്ട ജൂനിയർ ഡോക്ടർമാരെ ഉപദേശിച്ച് അവരെ സമരത്തിൽ നിന്ന് പിന്മാറ്റി  സമൂഹത്തിനൊപ്പം നിൽക്കാൻ നേതൃത്വം ശ്രദ്ധിച്ചിരുന്നെങ്കിൽ  ഈ അകൽച്ച കുറയ്ക്കുന്നതിൽ ഒരു നാഴികക്കല്ല് തീർക്കാമായിരുന്നു. 

സിനിമാതാരങ്ങളുടെ അനധികൃത പണം വാർത്തയല്ലാതാകുമ്പോൾ

അനീതിക്കെതിരെ പരസ്യമായി ധാർമിക രോഷം കൊള്ളുന്നവരും നീതിയുടെ പക്ഷത്ത് നിൽക്കുന്നവരുമായ മലയാള സിനിമയിലെ നിർമ്മാതാക്കൾ കൂടിയായ പ്രമുഖ താരങ്ങളുടെ വസതിയിലും ഓഫീസുകളിലും നടന്ന ആദായ നികുതി റെയ്ഡുകളിൽ വൻ അനധികൃത സമ്പാദ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ  എന്നാൽ ഇത് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളിൽ അപ്രധാന വാർത്ത പോലും ആയി ഈ വാർത്ത സ്ഥാനം പിടിക്കുന്നില്ല. സിനിമാതാരങ്ങളുടെ താരമൂല്യം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിലെ മാധ്യമങ്ങൾക്കും ഉണ്ട്. 

ഡോ.വന്ദനാദാസിന്റെ കൊല ഒരു സൂചന മാത്രം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ  പ്രതിയുടെ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദനദാസ് ഒരു സൂചന മാത്രം. ഒരു സംഭവം ഉണ്ടാകുമ്പോൾ ആരെയെങ്കിലും പ്രതിസ്ഥാനത്ത് നിർത്തുക എന്നുള്ള കേരളത്തിൽ മാധ്യമ ശീലത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളും സർക്കാരും ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. അങ്ങിനെ അതിൻ്റെ പിന്നിലെ യഥാർത്ഥ കാരണം കാണാതെ പോകുന്നു..

താനൂർ ബോട്ടപകടം_ മുഖ്യപ്രതി സർക്കാർ

പതിനഞ്ച് കുട്ടികളുൾപ്പെടെ 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിലെ മുഖ്യപ്രതി സംസ്ഥാന സർക്കാർ.  പണവും സ്വാധീനവും ഉണ്ടെങ്കിൽ ഏത് നിയമലംഘനങ്ങളും നടത്താം എന്നുള്ള അവസ്ഥയുടെ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പരമ്പര..... 

കൊച്ചി വാട്ടർ മെട്രോ സൂപ്പർ ഹിറ്റ്!!!

കൊച്ചിയിലെ വാട്ടർ മെട്രോ എല്ലാം യാത്രക്കാരുമായി നിറഞ്ഞു സർവ്വീസ് തുടരുന്നു. ഒരു സർവ്വീസിൽ 96 പേർക്കാണ് പ്രവേശനം. എങ്കിലും നൂറു പേരെ അനുവദിക്കാറുണ്ട്. നല്ല ശതമാനം യാത്രക്കാർക്കും അതിനാൽ അടുത്ത സർവ്വീസിനു വേണ്ടി കാത്തു നിൽക്കേണ്ടി വരുന്നു. 

'കേരളാ സ്റ്റോറി' ഉയർത്തുന്ന രണ്ടു ചോദ്യങ്ങൾ

'കേരളാ സ്റ്റോറി ' എന്ന സിനിമ നിരോധിക്കണമെന്ന് കോടതിയെ സമീപിക്കാൻ ഹർജിക്കാരെ പ്രേരിപ്പിച്ചത് അവരുടെ മതേതരത്വ നിലപാടാണോ അതോ ഐ എസ്സിനെതിരെ ആരോപിക്കപ്പെടുന്ന പ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യം കൊണ്ടോ?

ചാറ്റ് ജി പി ടി മാറ്റാൻ പോകുന്ന സ്കൂൾ പഠനരീതി

വരാൻ പോകുന്ന അധ്യായന വർഷം മുതൽ സ്കൂൾ അധികൃതരും അധ്യാപകരും നേരിടാൻ പോകുന്ന കനത്ത വെല്ലുവിളി  ചാറ്റ് ജി പി റ്റി യിൽ നിന്ന് ലഭ്യമാകാൻ സാധ്യതയില്ലാത്ത പ്രോജക്ടുകൾ കണ്ടെത്തി അത് വിദ്യാർത്ഥികൾക്ക് നൽകുകയുമാണ് .  അതിന് അനിവാര്യമായി വേണ്ടത്  അധ്യാപകരുടെ സർഗാത്മകതയാണ്. അത് ഏത് വിഷയത്തിൽ ആണെങ്കിലും

സംസ്ഥാന സർക്കാർ തോൽക്കാനായി യുദ്ധം ചെയ്യുന്നു

തോൽക്കുമെന്ന് ഉറപ്പുള്ള യുദ്ധത്തിൽ നിന്ന് പിന്മാറുന്നതാണ് വിജയിയുടെ ലക്ഷണം. സംസ്ഥാന സർക്കാർ പലപ്പോഴും തോൽവിക്ക് വേണ്ടി യുദ്ധത്തിൽ പങ്കെടുക്കുന്നു .അതിൻറെ ഏറ്റവും നല്ല ഉദാഹരണമാണ് സർവ്വകലാശാല വൈസ് ചാൻസലർമാരുടെ കാര്യത്തിൽ ഗവർണറുമായി സംസ്ഥാന സർക്കാർ യുദ്ധത്തിലേർപ്പെട്ടത്. 

മേയറുടെ പേരിൽ ഇറങ്ങിയ കത്ത് സിബിഐ അന്വേഷണം വേണ്ട സംഭവം

ഒട്ടനേകം അഴിമതി ആരോപണങ്ങളും വെളിപ്പെടുത്തലുകളും കേരളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും സിബിഐ അന്വേഷണം യഥാർത്ഥത്തിൽ ആവശ്യമായ ഒന്നാണ് തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ പേരിൽ ഇറങ്ങപ്പെട്ട കത്ത്