Skip to main content

കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു

കര്‍ണാടക മുഖ്യമന്ത്രിയായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ വാജുഭായ് വാല  സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

യെദിയൂരപ്പ രാജി വച്ചു

കര്‍ണാക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ രാജി വച്ചു. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനായുള്ള നടപടികള്‍ തുടങ്ങാനിരിക്കെ നാടകീയമായിട്ടാണ് താന്‍ രാജി വയ്ക്കുകയാണെന്ന് യെദിയൂരപ്പ പ്രഖ്യാപിച്ചത്. വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ പരാജയപ്പെടുമെന്നുറപ്പായതോടെയാണ് രാജി.

ഇന്ത്യന്‍ ജനായത്തം സാങ്കേതിക ശ്വാസത്തില്‍ ജീവിക്കുന്നു

ബി.ജെ.പിയും പ്രതിപക്ഷവും കര്‍ണാടക തിരഞ്ഞെടുപ്പിനെ കണ്ടത് 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കവാടമായിട്ടാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തെളിയുന്ന  ചിത്രം ഇന്ത്യന്‍ ജനായത്ത സംവിധാനത്തിന്റെ അവശേഷിക്കുന്ന ജീവനും അനോരോഗ്യവുമാണ്. ജനായത്ത സംവിധാനം സാമൂഹിക സംവിധാനമായി അംഗീകരിക്കപ്പെടുന്നതും വാഴ്ത്തപ്പെടുന്നതും ധാര്‍മ്മികതകളുടെ പരമാവധി സാധ്യത ഉള്‍ക്കൊള്ളുന്നതിനാലാണ്.

ബൊപ്പയ്യ തന്നെ പ്രൊടെം സ്പീക്കര്‍; സത്യപ്രതിജ്ഞ പുരോഗമിക്കുന്നു

പ്രൊടേം സ്പീക്കര്‍ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് ബൊപ്പയ്യയെമാറ്റാനാവില്ലെന്ന്  സുപ്രീം കോടതി. ഏറ്റവും മുതിര്‍ന്ന അംഗത്തെ പ്രൊടേം സ്പീക്കറാക്കണമെന്നത് കീഴ് വഴക്കമാണ്, എന്നാല്‍ അക്കാര്യം നിയമമാകാത്തിടത്തോളം ഇടപെടാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

കര്‍ണാടകയില്‍ കെ.ജി ബൊപ്പയ്യ പ്രൊടേം സ്പീക്കര്‍ ; വിശ്വാസവോട്ടെടുപ്പ് നാല് മണിക്ക്

കര്‍ണാടകയില്‍ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് നാളെ ഭൂരിപക്ഷം തെളിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ബി.ജെ.പി വീരാജ്‌പേട്ട് എം.എല്‍.എ കെ.ജി ബൊപ്പയ്യയെ പ്രൊടേം സ്പീക്കറായി നിയമിച്ചു. ഗവര്‍ണര്‍ വാജുഭായ് വാലയാണ് പ്രൊടേം സ്പീക്കറെ നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയത്.

യെദിയൂരപ്പ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി

ഇന്നലെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.എസ് യെദിയൂരപ്പ നാളെ വൈകീട്ട് നാല് മണിക്ക് മുമ്പ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി. തിങ്കളാഴ്ച വരെ സമയം നല്‍കണമെന്ന യെദിയൂരപ്പയുടെ ആവശ്യം കോടതി തള്ളി. രഹസ്യ ബാലറ്റ് പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

Subscribe to Religion