Skip to main content

ഉത്തര കൊറിയയില്‍ വന്‍ സൈനിക റാലി; യു.എസ് സൈനിക നീക്കവും ശക്തം

ഉത്തര കൊറിയയുടെ സ്ഥാപക നേതാവ് കിം ഇല്‍ സുങ്ങിന്റെ ജന്മദിനത്തില്‍ പ്യോംഗ് യാങ്ങില്‍ വന്‍ സൈനിക പരേഡ്. കിം ഇല്‍ സുങ്ങിന്റെ കൊച്ചുമകനും രാഷ്ട്രത്തലവനുമായ കിം ജോങ്ങ് അന്നിന്റെ സാന്നിധ്യത്തില്‍ നടന്ന പരേഡില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അടക്കമുള്ള സൈനിക സന്നാഹങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

 

ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനം: ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് സാരമായ ആഘാതം വരുത്തിയതായി ചൈന

ദലൈലാമയുടെ അരുണാചല്‍ പ്രദേശ്‌ സന്ദര്‍ശനത്തെ തുടര്‍ന്ന്‍ ചൈന കടുത്ത ഭാഷയില്‍ ഇന്ത്യയ്ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി. തങ്ങളുടെ പരമാധികാരം സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും “തര്‍ക്കപ്രദേശമായ” അരുണാചല്‍ പ്രദേശ്‌ സന്ദര്‍ശിക്കാന്‍ ദലൈലാമയെ അനുവദിക്കുന്നതില്‍ ഇന്ത്യ “പിടിവാശി” കാണിച്ചതായും ഇത് ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് സാരമായ ആഘാതം വരുത്തിയതായും ചൈനയുടെ വിദേശകാര്യ വക്താവ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

ഇന്ത്യാ-ചൈന തന്ത്രപര സംഭാഷണം തുടങ്ങി

ഇന്ത്യയും ചൈനയും തമ്മിലുള്ള തന്ത്രപര സംഭാഷണം ബീജിംഗില്‍ തുടങ്ങി. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും ചൈനയുടെ വിദേശകാര്യ ഉപമന്ത്രി ക്ഷാംഗ് യെസ്യുവുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.

 

സംഭാഷണത്തിന് മുന്നോടിയായി ജയശങ്കര്‍ ചൈനയുടെ വിദേശമന്ത്രി വാംഗ് യിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ലോകത്തെ പ്രധാന രാഷ്ട്രങ്ങള്‍ എന്നതിന് പുറമേ പ്രമുഖ വികസ്വര രാഷ്ട്രങ്ങളും ഉയര്‍ന്നുവരുന്ന വിപണികളുമായ ഇന്ത്യയും ചൈനയും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കണമെന്ന് യി പറഞ്ഞു.

 

മസൂദ് അസറിന്റെ വിലക്ക്: ശക്തമായ തെളിവുകള്‍ വേണമെന്ന് ചൈന

ഇന്ത്യയും ചൈനയും തമ്മിലുള്ള തന്ത്രപര സംഭാഷണം ഫെബ്രുവരി 22-ന് ബീജിംഗില്‍ നടക്കും. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും ചൈനയുടെ വിദേശകാര്യ ഉപമന്ത്രി ക്ഷാംഗ് യെസ്യുവും ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കും.

 

അതേസമയം, രണ്ടു രാഷ്ട്രങ്ങളും തമ്മിലുള്ള തര്‍ക്കവിഷയങ്ങളിലെ അഭിപ്രായ വ്യത്യാസം സ്വാഭാവികം മാത്രമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. ജെയ്ഷെ മുഹമ്മദ്‌ തലവന്‍ മസൂദ് അസറിന്റെ വിലക്കും ആണവ വിതരണ സംഘത്തിലെ ഇന്ത്യയുടെ അംഗത്വവുമാണ് പ്രധാന തര്‍ക്ക വിഷയങ്ങള്‍.

 

ചൈനയില്‍ തീവ്രവാദി ആക്രമണം: എട്ടു മരണം

ചൈനയിലെ ശിന്‍ജിയാങ്ങ് പ്രവിശ്യയില്‍ ഉയ്ഗുര്‍ തീവ്രവാദികള്‍ എന്ന്‍ സംശയിക്കുന്നവര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മൂന്ന്‍ അക്രമികള്‍ കത്തി ഉപയോഗിച്ച് ആളുകളെ കുത്തുകയായിരുന്നു. മറ്റു അഞ്ച് പേര്‍ക്ക് കൂടി കുത്തേറ്റു. അക്രമികളെ പോലീസ് വെടിവെച്ചുകൊന്നു.

 

പാക് അധിനിവേശ കാശ്മീരും അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഉയ്ഗുറില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. ഒരു കോടിയോളം വരുന്ന ഉയ്ഗുര്‍ വംശജര്‍ മുസ്ലിം വിശ്വാസികളാണ്.

പത്ത് ആണവ പോര്‍മുനകളുള്ള മിസൈല്‍ ചൈന പരീക്ഷിച്ചതായി റിപ്പോര്‍ട്ട്

പത്ത് ആണവ പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുന്ന മിസൈലിന്റെ പുതിയ രൂപം ചൈന പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ഡിഎഫ്-5സി മിസൈലുകള്‍ കഴിഞ്ഞ മാസമാണ് പരീക്ഷിച്ചതെന്ന് യു.എസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ചൈനയ്ക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ യു.എസിനെ ലക്ഷ്യം വെക്കാന്‍ സാധിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം തന്ത്രപരമായി പ്രാധാന്യമുള്ളതാണ്.

 

Subscribe to Artificial Intelligence