Skip to main content
തിരുവനന്തപുരം

Pinarayi vijayan

 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് സര്‍ക്കാര്‍ തകരുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും രാവിലെ പോളിങ് ബൂത്തുകളില്‍ കാണുന്ന തിരക്ക് യു.ഡി.എഫിനോടുള്ള അമര്‍ഷമാണ് കാണിക്കുന്നതെന്നും പിണറായി പറഞ്ഞു. കണ്ണൂരില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

 

ഇടതുമുന്നണി ഗംഭീര വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അഴിമതിക്കെതിരെ ജനം വിധിയെഴുതുമെന്നും വി.എസ് പറഞ്ഞു. ആലപ്പുഴയിലെ പറവൂര്‍ ഗവണ്‍മെന്‍റ്സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.