Skip to main content

ബാംഗ്ലൂര്‍ മയക്കുമരുന്ന് കേസിലെ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണം. കേരളം മയക്കുമരുന്ന് മാഫിയകളുടെ താവളമായി മാറി. ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്ക് പങ്കുള്ളതിനാല്‍ പോലീസ് മൗനം പാലിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

പി.കെ ഫിറോസിന്റെ ആരോപണം ഗൗരവതരമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനമെന്നും ചെന്നിത്തല ആരോപിച്ചു.

Tags