Skip to main content

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള രാജിക്ക് പിന്നാലെ എ.ഐ.സി.സി അംഗത്വവും രാജിവെച്ച് വി.എം സുധീരന്‍. ഫലപ്രദമായ രീതിയില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടില്ലെന്നാണ് സുധീരന്റെ പരാതി. ഇതിനാലാണ് രാജി. എന്നാല്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്ന് സുധീരന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയ സുധീരന്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇടപെടലില്ലാത്തില്‍ ദുഃഖമുണ്ടെന്നും രാജി കത്തില്‍ പറയുന്നു. 

കെ.പി.സി.സി പുനഃസംഘടനാ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയുള്ള സുധീരന്റെ രാജിയില്‍ കടുത്ത പ്രതിസന്ധിയിലായിരിക്കയാണ് കോണ്‍ഗ്രസ്. രാജി പിന്‍വലിക്കണമെന്ന കെ.പി.സി.സി ആവശ്യം സുധീരന്‍ അംഗീകരിച്ചില്ല. സുധീരന്റെ വീട്ടിലെത്തിയുള്ള സതീശന്റെ അനുനയ ചര്‍ച്ചയും വിജയിച്ചില്ല. പുനഃസംഘടനയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന സുധീരന്റെ പരാതി അംഗീകരിച്ച് സതീശന്‍ ക്ഷമാപണം നടത്തിയിട്ടും രക്ഷയില്ല. ഇതിന് പിന്നാലെയാണ് സുധീരന്‍ എ.ഐ.സി.സി അംഗത്വുവും രാജി വച്ചിരിക്കുന്നത്. സതീശന്‍ സുധീരിന്റെ വീട്ടിലെത്തി ക്ഷമചോദിച്ചതില്‍ സുധാകരന് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്.