Skip to main content

സി.പി.ഐക്ക് എതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സി.പി.ഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് പരാതി ഉന്നയിച്ചു. ഇതുസംബന്ധിച്ച് കേരള കോണ്‍ഗ്രസ് സി.പി.എമ്മിന് പരാതി നല്‍കും. മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്നാണ് സി.പി.ഐയുടെ പേടി. കടുത്തുരുത്തിയിലും പാലായിലും സി.പി.ഐ സഹായിച്ചില്ല. സി.പി.ഐയുടെ അവലോകന റിപ്പോര്‍ട്ട് അനാവശ്യ വിവാദം ഉണ്ടാക്കാനാണെന്നും കേരള കോണ്‍ഗ്രസ് ആരോപിച്ചു. 

കേരള കോണ്‍ഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളിലുറച്ച് നില്‍ക്കുകയാണ് സി.പി.ഐ. പാര്‍ട്ടി ചര്‍ച്ച ചെയ്തതെടുത്ത നിലപാടാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. കേരള കോണ്‍ഗ്രസിന് അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. അവലോകന റിപ്പോര്‍ട്ടില്‍ യാതൊരു മാറ്റവും വരുത്തില്ല. എല്‍.ഡി.എഫില്‍ ചര്‍ച്ച വന്നാല്‍ അപ്പോള്‍ നിലപാട് പറയുമെന്നും സി.പി.ഐ വ്യക്തമാക്കി.