Skip to main content

മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ജലീലിനുള്ള നല്‍കേണ്ട മറുപടി മുഖ്യമന്ത്രി കൊടുത്തു കഴിഞ്ഞു. വഴിയേ പോകുന്നവരോട് മറുപടി പറയേണ്ട ആവശ്യം ലീഗിനില്ല. എ.ആര്‍ നഗര്‍ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കേണ്ടത് സഹകരണ വകുപ്പാണെന്നും പി.എം.എ സലാം മാധ്യമങ്ങളോട് പറഞ്ഞു.

''മുഖ്യമന്ത്രി ഞങ്ങളൊക്കെ പറയുന്നതിനപ്പുറം പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. ട്രാന്‍പോര്‍ട്ട് ബസിന് കല്ലെറിയുന്ന പോലെ വെറുതെ എറിഞ്ഞു പോകുന്നവരുണ്ട്. ജലീല്‍ മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല. മുസ്ലിം ലീഗൊരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ആ രാഷ്ട്രീയ പാര്‍ട്ടിയെ ഉത്തരവാദിത്തപ്പെട്ട സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ എതിര്‍ക്കുമ്പോഴല്ലേ ഞങ്ങള്‍ മറുപടി പറയേണ്ടതുള്ളൂ. ഒരു വ്യക്തി വന്ന് വഴിയെ പോകുന്നവരെയൊക്കെ ചീത്ത പറഞ്ഞാല്‍ നമ്മള്‍ അയാളെ എന്താണ് വിളിക്കുക? സ്വാഭാവികമായിട്ടും അങ്ങനെ കണ്ടാല്‍ മതി,'' പി.എം.എ സലാം പറഞ്ഞു. ഏതന്വേഷണം എവിടെ നടന്നാലും മുസ്ലിം ലീഗിന് പ്രശ്നമില്ലെന്നും പി.എം.സലാം കൂട്ടിച്ചേര്‍ത്തു.

ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് കെ.ടി ജലീല്‍ പറഞ്ഞു.