Skip to main content

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നടപ്പാക്കിയിരുന്ന രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിന്‍വലിച്ചു. അവലോകന യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെയായിരുന്നു രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നത്.

10 മുതല്‍ 6 വരെയുള്ള രാത്രികാല കര്‍ഫ്യൂ ഗുണകരമാവില്ലെന്ന രീതിയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഞായറാഴ്ച മാത്രം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.