Skip to main content

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് വിമര്‍ശനാത്മക കമന്റിട്ട ബ്രാഞ്ച് സെക്രട്ടറിയെ സി.പി.ഐ.എം. സസ്പെന്‍ഡ് ചെയ്തു. ഡി.വൈ.എഫ്.ഐ കറ്റാനം മേഖല സെക്രട്ടറിയും സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയുമായ എസ് സുജിത്തിനെയാണ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞയാഴ്ച അടിയന്തര ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന് സുജിത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി നടപടിയെടുത്തത്.

ചതയദിന ആശംസകള്‍ നേര്‍ന്നുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് സുജിത്ത് ഇട്ട കമന്റാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. 'അവിട്ടം മറന്നവര്‍ ചതയദിനം കൃത്യമായി ഓര്‍ക്കുന്നു' എന്നായിരുന്നു സുജിത്തിന്റെ കമന്റ്. വിവാദങ്ങള്‍ക്ക് പിന്നാലെ കമന്റ് പിന്‍വലിച്ചെങ്കിലും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. കമന്റിന്റെ സ്‌ക്രീന്‍ഷോട്ടും പ്രചരിച്ചിരുന്നു.