Skip to main content

എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടന സാധ്യമാകില്ലെന്ന് കോണ്‍ഗ്രസ് എം.പി കെ മുരളീധരന്‍. കൂടിയാലോചന നടത്തിയാണ് കെ.പി.സി.സി പുനസംഘടനയുടെ പട്ടിക തയ്യാറാക്കിയതെന്നും മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. തന്റെ നിര്‍ദേശങ്ങള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഡി.സി.സി അധ്യക്ഷന്മാരുടെ സാധ്യതാ പട്ടിക മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് കൈമാറിയെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി വേണം. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഉപകാരമില്ലാത്തവരെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി. എം സുധീരനുമടക്കമുള്ളവര്‍ ഹൈക്കമാന്റിനെ പരാതി അറിയിച്ചിരുന്നു. കൂടിയാലോചന നടത്താതെയാണ് പട്ടികയെന്നായിരുന്നു പരാതി.