Skip to main content

ഇ ബുള്‍ ജെറ്റ് യൂട്യൂബ് ചാനല്‍ പൂട്ടേണ്ടി വന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം അടക്കം പുറത്തുകൊണ്ടുവരുമെന്ന് ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍. മനുഷ്യക്കടത്തും കഞ്ചാവ് കടത്തും ആയുധക്കടത്തും നടത്തുന്ന അന്തര്‍സംസ്ഥാന ബസ് മാഫിയക്ക് വേണ്ടിയുള്ള അജണ്ടയിലാണ് തങ്ങളെ കുടുക്കിയതെന്നും എബിനും ലിബിനും പുതിയ വീഡിയോയില്‍.

പുതിയ തലമുറ ചോദ്യം ചെയ്യുന്നതാണ് പലരും ഭയക്കുന്നത്. ഞങ്ങളെ മനസിലാക്കുന്ന ആരും ഞങ്ങളെ പിരിഞ്ഞ് പോയിട്ടില്ല. എത്രയെത്ര വണ്ടികള്‍ പോലീസും എംവിഡിയും പിടിക്കുന്നു. ഇത്ര വലിയ പ്രശ്നമുണ്ടാക്കിയിട്ടുണ്ടോ. ഒരു പറ്റം ഉദ്യോഗസ്ഥ വര്‍ഗം ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു.

ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്ന് ബന്ധമുണ്ടെന്ന ആരോപണം പോലീസ് ഉയര്‍ത്തിയിരുന്നു. മയക്കുമരുന്ന് കടത്തില്‍ വ്ളോഗര്‍ സഹോദരന്മാരായ എബിന്‍, ലിബിന്‍ എന്നിവര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്ന് പോലീസ് കോടതിയെ അറിയിച്ചു.

ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആണ് പോലീസ് മയക്കുമരുന്ന് ബന്ധം ആരോപിക്കുന്നത്. ഇ വ്ളോഗര്‍ സഹോദരന്മാര്‍ യൂട്യൂബ് ചാനലിലൂടെ കഞ്ചാവ് ചെടി ഉയര്‍ത്തി പിടിച്ചുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്. ജാമ്യം റദ്ദാക്കി ഇവരെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം.