കെ.കെ ഷൈലജ ടീച്ചര്‍ക്ക് രണ്ടാം പിണറായി മന്ത്രിസഭയില്‍ ഇടമില്ല. പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതോടെയാണ് ശൈലജ ടീച്ചര്‍ക്ക് മന്ത്രിസഭയിലേക്കുള്ള വഴി അടഞ്ഞത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചറിനെ വീണ്ടും മന്ത്രിയാക്കില്ലെന്ന് റിപ്പോര്‍ട്ട്. ഷൈലജ ടീച്ചറിന് മാത്രം ഇളവു നല്‍കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള പട്ടിക മുന്നോട്ടുവെച്ചത്.
കെ.കെ ഷൈലജയെ മാറ്റിനിര്‍ത്തുന്നതിനെതിരെ വലിയ വിമര്‍ശനമാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ആരോഗ്യവകുപ്പ് മന്ത്രിയാണ് കെ.കെ ഷൈലജ. കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി വിജയിച്ച നേതാവു കൂടിയാണ് ഷൈലജ ടീച്ചര്‍.