Skip to main content

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. 500 ഇത്തരം കാര്യങ്ങള്‍ക്ക് വലിയ സംഖ്യ അല്ലെന്നും തുറസായ സ്ഥലത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചായിരിക്കും ചടങ്ങെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് മഹാമാരി മൂലം വരാനാകില്ല. കഴിഞ്ഞ സത്യപ്രതിജ്ഞ നാല്‍പ്പതിനായിരം പേര്‍ പങ്കെടുക്കുന്നതായിരുന്നു. സത്യപ്രതിജ്ഞ പോലും വൈകിപ്പിച്ചത് ജനങ്ങളെ പങ്കെടുപ്പിക്കാനായിരുന്നു. വളരെ ദൂരെ നിന്ന് പോലും എത്താന്‍ ആഗ്രഹിച്ചവരുണ്ടായിരുന്നു. എന്നാല്‍ അനിശ്ചിതമായി വൈകിപ്പിക്കാനാകില്ല.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണിത്. ജനങ്ങളെ മധ്യത്തില്‍ ജനങ്ങളുടെ ആഘോഷ തിമിര്‍പ്പിലാണ് സാധാരണ ഇത്തരം പരിപാടി നടക്കേണ്ടത്. അതാണ് ജനാധിപത്യത്തിലെ കീഴ് വഴക്കം. നിര്‍ഭാഗ്യവശാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ജനമധ്യത്തില്‍ ആഘോഷത്തില്‍ ഇത് നടത്താന്‍ സാധിക്കില്ല. അതുകൊണ്ടാണ് പരിമിതമായ തോതില്‍ നടത്തുന്നത്. സ്റ്റേഡിയത്തില്‍ 50,000 പേര്‍ക്ക് ഇരിക്കാം. എന്നാല്‍ പരമാവധി 500 പേരുടെ സാന്നിധ്യമാണ് ചടങ്ങില്‍.