Skip to main content

ഉത്തര്‍പ്രദേശിലെ ഗ്രേറ്റ് നോയിഡയില്‍ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്നം സ്വദേശിനി രഞ്ചുവാണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് രഞ്ചു മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ മാസമാണ് രഞ്ചു യു.പിയില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചത്. 

കൊവിഡ് പോസിറ്റീവായതോടെ ഏപ്രില്‍ 17ന് ജോലി ചെയ്യുന്ന അതേ ആശുപത്രിയില്‍ തന്നെ ചികിത്സ തേടി. പിന്നീട് കൊവിഡ് നെഗറ്റീവായെങ്കിലും ന്യുമോണിയ ബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായി. ബുധനാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. നാട്ടിലെത്തിക്കണമെന്നും ചികിത്സ നാട്ടില്‍ മതിയെന്നും മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കണമെന്നും മരണത്തിന് മുമ്പ് രഞ്ചു ആവശ്യപ്പെട്ടിരുന്നു. ഇനി ഒരു നഴ്‌സിനും ഈ അവസ്ഥയുണ്ടാകരുത്. എങ്ങനെയെങ്കിലും സഹോദരിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന അഭ്യര്‍ഥനയാണ് തങ്ങള്‍ക്കുള്ളതെന്നും രഞ്ചുവിന്റെ സഹോദരി പറയുന്നു.