Skip to main content

ഇ ശ്രീധരന്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബി.ജെ.പി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന് മുമ്പേയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ  ബി.ജെ.പി പ്രഖ്യാപിക്കുന്നത്. 

വീടിനോട് അടുത്ത മണ്ഡലമെന്ന നിലയില്‍ പൊന്നാനിയില്‍ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്ന്  ഇ ശ്രീധരന്‍  വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി ഇ ശ്രീധരനെ തിരുവനന്തപുരം സെന്‍ട്രല്‍ അടക്കമുള്ള എ പ്ലസ് മണ്ഡലങ്ങളിലൊന്നിലാണ് പരിഗണിക്കുന്നത്. 

രാജ്യത്തെ എഞ്ചിനിയറിംഗ് വിസ്മയമായ പാമ്പന്‍ പാലത്തിന്റെ പുനര്‍ നിര്‍മ്മാണം,   കൊങ്കണ്‍ റെയില്‍വെ, ഡല്‍ഹി മെട്രോ, കൊച്ചി മെട്രോ അടക്കം നിരവധി പദ്ധതികളുടെ അമരത്ത് ഇ ശ്രീധരനുണ്ടായിരുന്നു. 2011-ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചെങ്കിലും ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവായി തുടരുകയായിരുന്നു. പാലാരിവട്ടം പാലം പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ ചുമതല നല്‍കിയത് കഴിഞ്ഞ വര്‍ഷമാണ്. 9 മാസത്തെ കാലവധിയുണ്ടായിരുന്നെങ്കിലും 5 മാസവും 10 ദിവസവും കൊണ്ട് പാലം പണി പൂര്‍ത്തിയാക്കി ഡിഎംആര്‍സിയിലെ അവസാന ജോലിയും കേരളത്തിന് പുതിയ അനുഭവമാക്കി അദ്ദേഹം. 

Tags