പാര്‍ട്ടിയില്‍ തന്നെ ചില എതിര്‍പ്പുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ സംവിധായകന് സി.പി.എം സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത മങ്ങുന്നു. രഞ്ജിത് പിന്മാറാന് സന്നദ്ധത അറിയിച്ചതായാണ് വിവരം. സ്ഥാനാര്‍ഥി സാധ്യതാ പട്ടിക തയ്യാറാക്കാനായി ജില്ലാ സെക്രട്ടേറിയറ്റ് യോഗം തുടരുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം പ്രദീപ് കുമാറിനായി വലിയ ചര്‍ച്ചകളുയര്‍ന്നിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പ്രദീപ് കുമാറിനെ വീണ്ടും ഇറക്കാനുള്ള സാധ്യത തുറന്നത്.
13 അസംബ്ലി മണ്ഡലങ്ങളുള്ള കോഴിക്കോട് ജില്ലയില്‍ ഇക്കുറി 6 സീറ്റുകളിലായിരിക്കും സി.പി.എം മത്സരിക്കുക. കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി, കുറ്റ്യാടി അതല്ലെങ്കില്‍ തിരുവമ്പാടി എന്നീ സീറ്റുകളിലാണ് സി.പി.എം മത്സരിക്കാന്‍ ധാരണയായത്.