Skip to main content

സീറ്റ് വിഭജനത്തില്‍ യു.ഡി.എഫില്‍ തര്‍ക്കം തുടരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കെ.പി.സി.സിയുടെ തിരഞ്ഞെടുപ്പ് സമിതി യോഗം തുടരുകയാണ്. നേമത്ത് മുതിര്‍ന്ന നേതാവ് സ്ഥാനാര്‍ത്ഥിയാകണമെന്ന ചര്‍ച്ചയും യോഗത്തില്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സമിതിക്ക് ശേഷം ജോസഫ് വിഭാഗമായുള്ള ചര്‍ച്ച നടക്കും. ആര്‍.എസ്.പിയുമായും ഇന്ന് ചര്‍ച്ചയുണ്ട്. ആര്‍.എസ്.പി.ക്ക് അഞ്ചു സീറ്റു തന്നെ നല്‍കും. ആറ്റിങ്ങലിനും കയ്പമംഗലത്തിനും പകരം മറ്റൊരു സീറ്റു വേണമെന്നാണ് ആവശ്യം. മാണി സി കാപ്പന്‍ മൂന്നു സീറ്റെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ പാലാ മാത്രമേയുള്ളു എന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

ചങ്ങനാശ്ശേരിക്ക് പകരം മൂവാറ്റുപുഴയെന്ന കോണ്‍ഗ്രസ് ഫോര്‍മുല കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് സ്വീകാര്യമല്ല. ചങ്ങനാശ്ശേരി വിട്ടുകൊടുക്കാനാകില്ലെന്നും കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും വിട്ടുവീഴ്ചയാകാമെന്നുമാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. മൂവാറ്റുപുഴ വിട്ടുകൊടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ തന്നെ വലിയ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.