Skip to main content

മാധ്യമപ്രവര്‍ത്തകര്‍ കെഎം ബഷീറിനെ വാഹനമിടച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 12ന് കോടതിയില്‍ ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. മൂന്ന് പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനാലാണ് നടപടി. രണ്ടാം പ്രതി വഫ ഫിറോസ് കോടതിയില്‍ എത്തി ജാമ്യമെടുത്തിരുന്നു. 

മദ്യലഹരിയില്‍ അമിതവേഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ചത്.