Skip to main content

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി മന്ത്രി കെ.ടി ജലീലിനെ വിട്ടയച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് ജലീല്‍ കൊച്ചി എന്‍.ഐ.എ ഓഫീസില്‍ നിന്ന് പുറക്കേക്കിറങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ലെങ്കിലും മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തു. രാവിലെ ആറുമണിയോടെയാണ് മന്ത്രി കൊച്ചിയിലെ എന്‍.ഐ.എ. ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്.

മാര്‍ച്ച് നാലിന് എത്തിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, സ്വര്‍ണക്കടത്ത് കേസിലെ സ്വപ്നയടക്കമുള്ള പ്രതികളുമായുള്ള ബന്ധം, കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധം എന്നീ വിഷയങ്ങളില്‍ എന്‍ഐഎ വ്യക്ത തേടിയെന്നാണ് റിപ്പോര്‍ട്ട്.