Skip to main content

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്  എന്‍.ഐ.എ ചോദ്യം ചെയ്യുന്ന മന്ത്രി കെ.ടി ജലീലിന് പൂര്‍ണ്ണ പിന്തുണയുമായി സി.പി.എം. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്നേയുള്ളൂ മന്ത്രിക്കെതിരെ ഉയരുന്നത് ആരോപണം മാത്രമാണ് വസ്തുത അല്ലെന്നുമാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രതികരിച്ചത്.

സ്വര്‍ണ്ണക്കടത്ത് അന്വേഷണം പോകേണ്ടത് കേന്ദ്രമന്ത്രി വി.മുരളീധരനിലേക്കാണെന്നും അദ്ദേഹം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് സ്വര്‍ണ്ണക്കടത്ത് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടല്ല നടന്നത് എന്നാണെന്നും അനില്‍ നമ്പ്യാരാണ് പ്രതികള്‍ക്ക് ബുദ്ധി പറഞ്ഞുകൊടുക്കുന്നതെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ജലീലിന് പിന്തുണയുമായി മന്ത്രി എ.കെ ബാലനും രംഗത്തെത്തി. ഒരു വിഷയവുമായി ബന്ധപ്പെട്ട് വ്യക്ത വരുത്താന്‍ എന്‍.ഐ.എ വിളിച്ചു വരുത്തിയതല്ലാതെ അതില്‍ അസ്വാഭാവികത ഇല്ലെന്നാണ് മന്ത്രി പറയുന്നത്.