Skip to main content
തിരുവനന്തപുരം

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഇപ്പോഴുള്ള 56-ല്‍ നിന്ന് 58 വയസ്സാക്കാന്‍ ശുപാര്‍ശ. സംസ്ഥാനത്തെ ആയുര്‍ദൈര്‍ഘ്യത്തിലെ വര്‍ധന കണക്കിലെടുത്താണ് ധനസ്ഥിതി അവലോകന സമിതിയുടെ ശുപാര്‍ശ. സമിതിയുടെ റിപ്പോര്‍ട്ട് ചൊവാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.

 

pensionsപെന്‍ഷന്‍ വിതരണത്തിന് പെന്‍ഷന്‍ ഫണ്ട് രൂപീകരിച്ച് ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം ഫണ്ടില്‍ നിക്ഷേപിക്കണമെന്ന്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ഈ തുക അഞ്ചു വര്‍ഷത്തിന് ശേഷം പലിശ സഹിതം ജീവനക്കാര്‍ക്ക് തിരിച്ചുനല്‍കണം. പെന്‍ഷന്‍ നല്‍കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. ​  

 

സംസ്ഥാനത്തെ ധനസ്ഥിതി ഗുരുതരമാണെന്നും ഡോ.ബി.എ പ്രകാശ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നികുതിയിതര വരുമാനം വര്‍ധിപ്പിക്കണമെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ്‌ ഈടാക്കണമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു.