Skip to main content
കളമശ്ശേരി

മില്‍മ കൊഴുപ്പുകൂടിയ പാലിന്‍റെ വില കൂട്ടി. അര ലിറ്ററിന്‍റെ  പാക്കറ്റിന് ഇനി 20 രൂപ നല്‍കണം. 2.50 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി ഒന്ന് മുതലാണ് വില വര്‍ധന നിലവില്‍ വരിക.

 

പാലില്‍ കൊഴുപ്പിന്‍റെ അളവ് മൂന്ന് ശതമാനത്തില്‍ നിന്ന് നാലാക്കി ഉയര്‍ത്തിയിട്ടുണ്ട്. കൊഴുപ്പിതര ഖരപദാര്‍ഥം (എസ്.എന്‍.എഫ്) എട്ടര ശതമാനത്തില്‍ നിന്ന് ഒമ്പതാക്കിയും ഉയര്‍ത്തി. പച്ചനിറമുള്ള കവറില്‍ ഇറങ്ങുന്ന കൊഴുപ്പുകൂടിയ പാലിന്‍റെ ഉപഭോക്താക്കളായ ഹോട്ടലുടമകളുടെ കാര്യം കഷ്ടത്തിലാകും. കൊഴുപ്പ് കൂട്ടണമെന്ന ആവശ്യം ഇവരില്‍ നിന്നുയര്‍ന്നിരുന്നതിനാലാണ് കൊഴുപ്പ് കൂട്ടകയും ഒപ്പം വില വര്‍ദ്ധിപ്പിക്കുകയും ചെയ്തതെന്ന് മില്‍മ അറിയിച്ചു.