Skip to main content
കണ്ണൂര്‍

kannur airport logoകേരളത്തിലെ നാലാമത്തെ  അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്‍ (ഞായറാഴ്ച) വൈകുന്നേരം മൂന്നിന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി നിര്‍വഹിക്കും. മട്ടന്നൂരിലുള്ള പദ്ധതി പ്രദേശത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷനായിരിക്കും. പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍ വിശിഷ്ടാതിഥിയായിരിക്കും.

 

കേന്ദ്രമന്ത്രിമാരായ കെ.സി വേണുഗോപാല്, മുല്ലപ്പള്ളി രാമചന്ദ്രന്‍, സംസ്ഥാന മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി, കെ.സി. ജോസഫ്, കെ.പി. മോഹനന്‍, കെ. ബാബു, എം.പിമാരായ കെ. സുധാകരന്‍, പി. കരുണാകരന്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, മറ്റ് എം.എല്‍.എമാരായ എ.പി അബ്ദുള്ളക്കുട്ടി, അഡ്വ. സണ്ണി ജോസഫ്, കെ.എം. ഷാജി, കെ.കെ നാരായണന്‍, സി. കൃഷ്ണന്‍, ജയിംസ് മാത്യു, ടി.വി. രാജേഷ്, ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

 

2015-ഓടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. നെടുമ്പാശ്ശേരി മാതൃകയില്‍ സര്‍ക്കാറിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും 51 ശതമാനം ഓഹരി പങ്കാളിത്തവും സ്വകാര്യ മേഖലയില്‍ നിന്ന്‍ 49 ശതമാനവും ഓഹരി പങ്കാളിത്തവും ഉള്ള കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ ആയിരിക്കും വിമാനത്താവളം.