Skip to main content
തിരുവനന്തപുരം

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം സ്വരൂപിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധസമിതി രൂപീകരിച്ച് ഉത്തരവായി. സംസ്ഥാന ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫ. ഉമ്മന്‍ വി. ഉമ്മന്‍ (കണ്‍വീനര്‍), സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. വി.എന്‍. രാജശേഖര പിള്ള, റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയക് എന്നിവരാണ് സമിതിയിലുള്ളത്.

 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ അത് ബാധിക്കാനിടയുള്ള പ്രദേശത്തെ ജനപ്രതിനിധികള്‍, കര്‍ഷക സംഘടനകള്‍, പരിസ്ഥിതി-സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ യോഗം വിളിച്ച് സമിതി അഭിപ്രായം സ്വരൂപിക്കും.