ഡമാസ്കസ്
രാജ്യത്ത് ജൂണ്‍ മൂന്നിന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് സിറിയയിലെ പാര്‍ലിമെന്റ് സ്പീക്കര്‍ തിങ്കളാഴ്ച അറിയിച്ചു. പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സദിനെതിരെയുള്ള ആഭ്യന്തര കലാപം നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന വേളയിലാണ് സ്പീക്കര്‍ മൊഹമ്മദ് ലഹമിന്റെ പ്രഖ്യാപനം.
ഏഴു വര്‍ഷ കാലയളവുള്ള പ്രസിഡന്റ് പദവിയിലേക്ക് ബാഷര്‍ വീണ്ടും മത്സരിക്കാനാണ് സാധ്യത. നാളെ (ഏപ്രില്‍ 22) മുതല്‍ സ്ഥാനാര്‍ഥികള്‍ക്ക് പേരു രജിസ്റ്റര്‍ ചെയ്ത് തുടങ്ങാമെന്ന് ലഹം അറിയിച്ചു.
രൂക്ഷമായി തുടരുന്ന ആഭ്യന്തര കലാപത്തില്‍ ഒന്നര ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെടുകയും ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ ഭവനരഹിതരാകുകയും ചെയ്തതായാണ് കണക്കുകള്‍.
