
മലയാള സിനിമയും ഒടിടി റിലീസിനൊരുങ്ങുന്നു. ജയസൂര്യ ചിത്രം 'സൂഫിയും സുജാത'യുമാണ് ആമസോണ്‍ പ്രൈമില്‍ ലോകമെമ്പാടും റിലീസിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ആമസോണ്‍ പ്രൈം റിലീസിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ജയസൂര്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. തീയേറ്റര്‍ ഒഴിവാക്കി നേരിട്ട് ഡിജിറ്റല്‍ റിലീസ് ചെയ്യാനുള്ള അണിയറ പ്രവര്‍ത്തകരുടെ തീരുമാനത്തിനെതിരെ ഫിലിം ചേംബറും രംഗത്തെത്തിയിട്ടുണ്ട്. തീയേറ്റര്‍ ഉടമകള്‍ക്കും സര്‍ക്കാരിനും നഷ്ടമുണ്ടാക്കുന്ന ഈ നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്. ഇക്കാര്യം 'സൂഫിയും സുജാത'യും ടീമുമായി ചര്‍ച്ച നടത്തുമെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം നരണിപ്പുഴ ഷാനവാസ് ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം അദിതി റാവു ഹൈദാരി ആണ് നായിക. സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഹരി നാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം നര്‍വ്വഹിക്കും. അനു മൂത്തേടയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
