കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. തോമസ് ചാണ്ടി അധികാരദുര്‍വിനിയോഗം നടത്തിയെന്നും. മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ റവന്യൂ മന്ത്രി ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരില്‍ അഴിമതിക്ക് ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇടത് സര്‍ക്കാര്‍ അഴിമതിക്ക് എതിരാണ്. അഴിമതി കാണിക്കുന്നവരെ സംരക്ഷിക്കുന്ന രീതി എല്‍.ഡി.എഫിനില്ല. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണം. റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം പാലിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ ബാധ്യസ്ഥനാണെന്നും' സുധാകര്‍ റെഡ്ഡി പറഞ്ഞു.
കഴിഞ്ഞദിവസം ആലപ്പുഴയില്‍ നടന്ന ജനജാഗ്രതാ യാത്രയുടെ സ്വീകരണത്തിനിടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വേദിയിലിരിക്കെ തോമസ് ചാണ്ടി നടത്തിയ വെല്ലുവിളി നടത്തുകയും, ഇനിയും താന്‍ ഭൂമി നികത്തുമെന്നും പറഞ്ഞിരുന്നു.
ഇതിനെതിരെ ഇന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തോമസ് ചാണ്ടിക്കെതിരെ രംഗത്ത് വന്നു. തോമസ് ചാണ്ടി നികത്തല്‍ തുടര്‍ന്നാല്‍ ഇനിയും കേസെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

