Skip to main content
Delhi

hadiya case

ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് പിതാവ് അശോകനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.നവംബര്‍ 27ന് വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പായി സുപ്രീംകോടതിയില്‍ ഹാജരാക്കണമെന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹാദിയയുടെയും പിതാവിന്റേയും എന്‍.ഐ.എയുടേയും ഭാഗം കോടതി കേള്‍ക്കുമെന്നും ഇതിന് ശേഷം കേസില്‍ തീരുമാനമെടുക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.

 

ഹാദിയയെ കോടതിയില്‍ ഹാജരാക്കുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.ചീഫ് സ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. കേസ് രഹസ്യമായി പരിഗണിക്കണമെന്ന് ഹാദിയയുടെ അച്ഛന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. കേസ് തുറന്നകോടതിയില്‍ വാദം കേള്‍ക്കുമെന്നും ഹാദിയക്കുള്ള സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

സ്‌നേഹിച്ച് വിവാഹം കഴിക്കരുതെന്ന് കോടതിക്ക് ആരോടും പറയാനാവില്ല. സമൂഹത്തിന്റെ വികാരമനുസരിച്ച് കോടതിക്ക് തീരുമാനമെടുക്കാനും കഴിയില്ല. കുറ്റവാളിയെ വിവാഹം കഴിച്ചാല്‍ പോലും അത് നിയമപരമായി തടയാന്‍ കോടതിക്കാവില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അതേസമയം ഹാദിയ മനശാസ്ത്രപരമായ തട്ടിക്കൊണ്ടു പോകലാണ് ഹാദിയ കേസില്‍ നടന്നന്നെ് എന്‍ഐഎ കോടതിയെ അറിയിച്ചു.

 

മേയ് 24നാണ് ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം ഹൈക്കോടതി അസാധുവാക്കിയത്. നിര്‍ബന്ധിച്ച് മതം മാറ്റിയെന്നാരോപിച്ച് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു കോടതിയുടെ തീരുമാനം.