Skip to main content

നിലവിലുള്ള 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ നവംബര്‍ എട്ട് അര്‍ദ്ധരാത്രി മുതല്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണവും കള്ളനോട്ടും വ്യാപിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് നീക്കമെന്ന് രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ മോദി പറഞ്ഞു.

 

നോട്ടുകള്‍ മാറ്റിവാങ്ങാന്‍ 50 ദിവസം വരെ സമയമുണ്ടാകും. ബാങ്കുകളിലോ തപാല്‍ ആഫീസുകളില്‍ നിന്നോ നോട്ടുകള്‍ മാറ്റാം. നവംബര്‍ ഒന്‍പതിനും ചില സ്ഥലങ്ങളില്‍ പത്തിനും എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് മോദി അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍, ശവസംസ്കാര സ്ഥലങ്ങളും നവംബര്‍ 11 വരെ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

ഡിസംബര്‍ 30-നകം നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് തിരിച്ചറിയല്‍ രേഖ കാണിച്ച് 2017 മാര്‍ച്ച് 31 വരെ നോട്ട് മാറ്റാം.

 

അതേസമയം, 500, 2000 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഇറക്കുന്നുണ്ട്. എന്നാല്‍, ഇവയുടെ എണ്ണം പരിമിതപ്പെടുത്തും.