Skip to main content
കൊച്ചി

 

ഡാറ്റാ സെന്റര്‍ കൈമാറ്റ കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയായ വിവാദ ഇടനിലക്കാരന്‍ ടി.ജി നന്ദകുമാറിനെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്തു. നന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകളിൽ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയതായി സി.ബി.ഐ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ഡാറ്റാ സെന്റർ റിലയൻസിന് കൈമാറാൻ ശ്രമിച്ചെന്നാണ് കേസ്.

 

ബാങ്ക് അക്കൌണ്ടുകളില്‍ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയെന്ന് ആരോപിച്ചാണ് കൊച്ചിയിലെ സി.ബി.ഐ ഓഫീസില്‍ വിളിച്ചുവരുത്തി നന്ദകുമാറിനെ ചോദ്യം ചെയ്തത്. നന്ദകുമാറിന്റെ പേരിലുള്ള ഇരുപത്തിയെട്ട് ബാങ്ക് അക്കൗണ്ടുകളില്‍ 16 എണ്ണം സി.ബി.ഐ പരിശോധിച്ചു. ഈ അക്കൗണ്ടുകളിൽ അനധികൃതമായി പണം എത്തിയതായി പരിശോധനയിൽ കണ്ടെത്തി. എന്നാല്‍ പണം എങ്ങനെ വന്നു എന്നതിന് കൃത്യമായി ഉത്തരം നല്‍കാന്‍ നന്ദകുമാറിന് കഴിഞ്ഞില്ല. തുടർന്നാണ് മറ്റ് അക്കൗണ്ടുകളും സി.ബി.ഐ പരിശോധിച്ചത്.