Skip to main content
തിരുവനന്തപുരം

ramesh chennithalaടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തിലേക്ക് നയിച്ച ഗൂ‌‌ഢാലോചനയുടെ അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നത് വൈകും. സി.ബി.ഐ അന്വേഷണമെന്ന ആർ.എം.പിയുടെ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചെങ്കിലും അന്വേഷണത്തിന് പുതുതായി രൂപീകരിച്ച പ്രത്യേക സംഘത്തിന്‍റെ റിപ്പോർട്ട് കിട്ടിയ ശേഷമേ നടപടികളുണ്ടാകുകയുള്ളൂ.

 

ടി.പി ചന്ദ്രശേഖരന്‍ വധഗൂഢാലോചനയില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം തേടിയിട്ടില്ലെന്നും അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

 

പൊലീസ് അന്വേഷണത്തിന് ശേഷമേ സി.ബി.ഐ അന്വേഷണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സാധിക്കൂ. രമയുടെ പരാതി സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് പരാതി പൊലീസിന് കൈമാറിയത്. സമരം അവസാനിപ്പിച്ച് രമ അന്വേഷണവുമായി സഹകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

Tags