Skip to main content
Ahmedabad

jai shah, amit shah, Narendra Modi

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാ പ്രധാനമന്ത്രിയുടെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയുടെ പ്രതീകമാണെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിറ്റുവരവ്  16000 മടങ്ങ് വര്‍ധിച്ചെന്ന  വാര്‍ത്തയെ ആസ്പദമാക്കിയായിരുന്നു രാഹുലിന്റെ ഈ പരിഹാസം. കഴിഞ്ഞ ദിവസമാണ് ദി വയര്‍ എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ അമിത് ഷായുടെ മകന്റെ കമ്പനിയായ ടെമ്പിള്‍ എന്റെര്‍പ്രൈസസിന്റെ  വിറ്റുവരവ് ഒറ്റ വര്‍ഷം കൊണ്ട് 50000 രൂപ ണല്‍ നിന്ന്  80.5 കോടിയി വര്‍ധിച്ചെന്ന വാര്‍ത്ത പുറത്തുവിട്ടത്.

 

ഈ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം അവസാനിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ ആവശ്യപ്പെട്ടു. ഈ വാര്‍ത്തയെത്തുടര്‍ന്ന്  ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിരോധമാണ് കോണ്‍ഗ്രസ്സ് തീര്‍ക്കുന്നത്. വാര്‍ത്തെക്കെതിരെ ജയ് ഷാ നല്‍കിയ മാനനഷ്ടക്കേസ് നാളെ അഹമ്മദാബാദ് കോടതി പരിഗണിക്കും. വാര്‍ത്ത പുറത്തുകൊണ്ടുവന്ന രോഹിണി സിംഗിനെ സമൂഹമാധ്യമങ്ങള്‍വഴിയും അല്ലാതെയും ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.