രാജ്യസ്നേഹം എന്താണെന്ന് തങ്ങളെ ബി.ജെ.പി പഠിപ്പിക്കേണ്ടെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ശിവസേനയുടെ നേതൃത്വത്തില്‍ നടന്ന ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു താക്കറെ. ഞങ്ങളെ ആരും ദേശസ്നേഹം പഠിപ്പിക്കേണ്ട. അതിനുള്ള സാഹചര്യം ഇതുവരെ എത്തിയിട്ടില്ലെന്നും നോട്ട് നിരോധനത്തെ അനുകൂലിക്കുന്നവരെല്ലാം ദേശസ്നേഹികളും എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളുമാണെന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും താക്കറെ പറഞ്ഞു.
സാമ്പത്തിക പരിഷ്കാരങ്ങളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ കഴിഞ്ഞ ദിവസം ശിവസേന വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താക്കറെയുടെ പുതിയ പ്രസ്താവന. പെട്രോള്‍ഡീസല്‍ വില വര്‍ധനയെയും താക്കറെ വിമര്‍ശിച്ചു. പാകിസ്താനില്‍ വരെ പെട്രോളിന് വില കുറവാണെന്ന് താക്കറെ പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അപമാനിക്കുന്ന രീതിയിലുള്ള പ്രസ്താവനകളില്‍ നിന്ന് വിട്ടു നില്ക്കണമെന്നു ഉദ്ധവ് താക്കറെ ശിവസേന പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.