പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. മോദിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ ഏറെ കാലം ഭരണം നടത്തിയ മുസ്ലിംകളാണ് രാജ്യത്തെ നശിപ്പിച്ചത്. സത്യത്തില്‍ ഇന്ത്യയെ നശിപ്പിച്ചത് ബ്രിട്ടീഷുകാരും ബ്രിട്ടീഷ് അധിനിവേശ ഭരണവുമാണ്. പ്രധാനമന്ത്രി മറിച്ചാണ് കരുതുന്നത്. ഭൂട്ടാനിലെ മൗണ്ടൈന്‍ ഇക്കോസ് സാഹിത്യോല്സവത്തില് സംസാരിക്കവെയാണ് തരൂര്‍ മോദിക്കെതിരെ തുറന്നടിച്ചത്
രാഷ്ട്രീയ ആയുധമാക്കി ചരിതത്രത്തെ ഉപയോഗിക്കുകയാണ് ബി.ജെ.പി. രാമജന്മഭൂമി പ്രശ്നം മുതല്‍ നമ്മള് ഇതു കാണുന്നു. പഴയ തെറ്റുകളോടുള്ള പ്രതികാരമായി നിഷ്കളങ്കരായ മനുഷ്യരോട് അനീതി കാണിക്കരുതെന്നും ശശി തരൂര്‍ ഓര്‍മ്മിപ്പിച്ചു. 200 വര്‍ഷം മുമ്പുള്ള വിദേശ ഭരണത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്. എന്നാല്‍ പ്രധാനമന്ത്രിയാകട്ടെ 1200 വര്‍ഷം മുമ്പുള്ള ഭരണത്തെ കുറിച്ചാണ് സംസാരിക്കുക. ബ്രിട്ടീഷുകാര്‍ ഇവിടെ കൊള്ളയടിക്കുകയായിരുന്നു. പണം അവരുടെ നാട്ടിലേക്ക് കൊണ്ടുപോയി. മുസ്ലിം ഭരണാധികാരികള്‍ ഇന്ത്യയില്‍ തന്നെയാണ് പണം ചെലവഴിച്ചതെന്നും ശശി തരൂര്‍ പറഞ്ഞു.